2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

കവളപ്പാറ കൊമ്പൻ

 കവളപ്പാറ മൂപ്പിൽ നായരുടെ ആനയായിരുന്നു കവളപ്പാറകൊമ്പൻ.കുട്ടിയായിരിക്കുമ്പോൾ തന്നെ തീവ്രമായ ആക്രമണ സ്വഭാവം  കൊമ്പൻ പ്രകടിപ്പിച്ചിരുന്നു.തന്നെ  കഠിനമായി ശിക്ഷിച്ച കേളു നമ്പിയാരെ കുത്തി കൊന്നാണ് കവളപ്പാറ കൊമ്പൻ തന്റെ കൊലപാതക ചരിത്രത്തിന് തുടക്കമിട്ടത്.കേളു നമ്പിയാരെ കൊലപ്പെടുത്തിയ കൊമ്പൻ സമീപത്തുള്ള ഒരു കുളത്തിലിറങ്ങി നീരാട്ട് നടത്തി.കവളപ്പാറ മൂപ്പിൽ നായർ കൊമ്പനു വേണ്ടി ഒരു ഭാരിച്ച ചങ്ങല പണി കഴിപ്പിച്ചു.എടുത്തു നീക്കാൻ വരെ വളരെ പ്രയാസമുള്ള ആ ചങ്ങലക്കുള്ളിൽ കൊമ്പൻ എപ്പോഴുംതളക്കപ്പെട്ടു. കൊമ്പൻറെ ആക്രമണ സ്വഭാവം ദൈവ സഹായത്താൽ മാറട്ടെ എന്നു കരുതി മൂപ്പിൽ നായർ കൊമ്പനെ അവരുടെ  ധർമദൈവമായ ശ്രീ ഭരതസ്വാമിയുടെ കൂടൽ മാണിക്യ ക്ഷേത്രത്തിലേക്ക് വഴിപാട്‌ ചെയ്തു.കൂടൽ മാണിക്യ ക്ഷേത്രത്തിലും കൊമ്പൻ തന്റെ ആക്രമണ സ്വഭാവം തുടർന്നു. നിരവധി പാപ്പാന്മാർ കൊല്ലപ്പെട്ടു.കൊല നടത്തിയ ശേഷം അമ്പല കുളത്തിൽ ഇറങ്ങിയുള്ള പുലകുളി  പ്രസിദ്ധമായി.കൊമ്പൻ നടത്തിയ കൊലകളെകുറിച്ച് പാട്ടു വന്നു.കൊമ്പൻ കൊന്നവരിൽ കരുത്തരും പാവങ്ങളും ഉണ്ടായിരുന്നു.ഒരു നിമിഷത്തെ പ്രകോപനത്താൽ മുന കൂർത്ത ആ കൊമ്പുകളിൽ  ചോര പൊടിഞ്ഞു നിന്നു.  
കവളപ്പാറകൊമ്പന്‍റെ മരണം
തിരുവഞ്ചിക്കുളം അമ്പലത്തില്‍ ഉത്സവം നടക്കുന്ന സമയത്ത് കൊമ്പഅക്രമാസക്തനായി  .കലിയിളകിയ കൊമ്പന്‍ തന്‍റെ കൂര്‍ത്ത കൊമ്പുകള്‍ ഉപയോഗിച്ച് ക്ഷേത്രത്തിന്‍റെ ഗോപുര വാതില്‍ കുത്തിപ്പോളിക്കുവാന്‍ ശ്രമിച്ചു.എത്ര ശ്രമിച്ചിട്ടും ഗോപുരവാതില്‍ തകര്‍ക്കുവാന്‍ കൊമ്പന് സാധിച്ചില്ല.ഈ സംഭവം മഹാരാജാവ് അറിയാനിടയായി.
തിരുവഞ്ചിക്കുളം ക്ഷേത്ര ഗോപുരത്തിന് സംരക്ഷണം നല്‍കുവാന്‍ രാജാവ് കല്പന പുറപ്പെടുവിച്ചു.
ഇതനുസരിച്ച് കൊച്ചിയില്‍ നി
ന്നും
ബ്രിട്ടീഷ്‌ പൊലീസുകാര്‍ അമ്പലത്തിലേക്ക് ചെല്ലുകയുണ്ടായി.തങ്ങളുടെ ഇരട്ടക്കുഴല്‍ തോക്കുകൊണ്ട് അവര്‍ കൊമ്പന്‍റെ മസ്തകത്തിനു നേരെ വെടിയുതിര്‍ത്തു.വെടിയേറ്റ കൊമ്പന്‍ ഒരു വലിയ ചിന്നം വിളിയോടെ നിലത്തു വീണു.തന്‍റെ ജീവിതത്തിലുടനീളം   ആളുകളെ കുത്തിക്കൊന്ന കവളപ്പാറ കൊമ്പന്‍റെ ചരിത്രം 
അങ്ങിനെ അവസാനിച്ചു.

5 അഭിപ്രായങ്ങൾ: